ന്യൂഡൽഹി > കൊട്ടിയൂർ പീഡന കേസിലെ പ്രതി റോബിൻ വടക്കുംചേരിക്ക് ജാമ്യം നൽകാനാവില്ലെന്ന് സുപ്രീംകോടതി. വിവാഹം കഴിക്കാൻ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇര നൽകിയ ഹർജിയും കോടതി തള്ളി. വിവാഹക്കാര്യത്തിൽ ഇരുവർക്കും വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
ഇരയെ വിവാഹം കഴിക്കാന് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില് റോബിന് വടക്കുംചേരി ഹര്ജിയില് ആവശ്യപ്പെട്ടത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയില് ഫയല് ചെയ്ത ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര് നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്സ് പള്ളി വികാരി ആയിരുന്ന റോബിന് വടക്കുംചേരി പള്ളിമേടയില് വെച്ച് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയെന്നാണ് കേസ്. ഇപ്പോൾ 52 വയസാണ് വടക്കുംചേരിക്കുള്ളത്.
നിലവിൽ തലശേരി പോക്സോ കോടതി വിധിച്ച 60 വർഷത്തെ കഠിന തടവിലാണ് റോബിൻ വടക്കുംചേരി. മൂന്ന് വകുപ്പുകളിലായി അറുപത് വര്ഷത്തെ കഠിനതടവ് ആണ് ശിക്ഷ വിധിച്ചതെങ്കിലും മൂന്നുശിക്ഷയും ഒരുമിച്ച് 20 വര്ഷത്തെ കഠിന തടവ് അനുഭവിച്ചാല് മതി.