കോഴിക്കോട്: ആരോരുമില്ലാത്ത കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നൽകി ചൂഷണം ചെയ്ത് 60 കാരൻ മുങ്ങി. രണ്ട് ലക്ഷം രൂപയും അഞ്ച്പവൻ സ്വർണവും കൈക്കലാക്കിക്കൊണ്ടാണ് ഇയാൾമുങ്ങിയത്. തൃശ്ശൂർ സ്വദേശിനിയായ യുവതിയേയാണ്വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ കട്ടച്ചാൽ സ്വദേശി പ്രകാശ് കുമാർ ഉപേക്ഷിച്ചത്. യുവതിയുടെ പരാതിയിൽ പീച്ചി പോലീസ് പ്രകാശ് കുമാറിനെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിട്ടുണ്ട്.
വാട്സാപ്പ് വഴിയാണ് യുവതിയും പ്രകാശ് കുമാറും പരിചയപ്പെടുന്നതും ഇഷ്ടത്തിലാകുന്നതും പിന്നീട് സ്നേഹപൂർവമായ പെരുമാറ്റം കണ്ട് തന്നെ വിവാഹം കഴിക്കുമെന്നും സംരക്ഷിക്കുമെന്നുമുള്ള ഉറപ്പിൻമേലാണ് ഇവർപ്രകാശ് കുമാറിനൊപ്പം പോകുന്നത്.2020 ജൂൺപത്തിനായിരുന്നു സംഭവം. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ബന്ധുക്കളാരും തന്നെ തിരിഞ്ഞുനോക്കാനില്ലാത്തതിനാലും സ്നേഹവും സംരക്ഷണവും നൽകുമെന്ന് ഒരാൾ വിശ്വാസിപ്പിച്ചപ്പോൾകൂടെ പോകുകയായിരുന്നുവെന്ന് യുവതി പറയുന്നു.
ആദ്യം സുഹൃത്തുക്കളുടെ മുറികളാണെന്ന്ബോധ്യപ്പെടുത്തിക്കൊണ്ടാണ് പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക്തന്നെ ആദ്യം കൊണ്ടു പോയതെന്ന് യുവതി പരാതിയിൽ പറയുന്നു. എന്നാൽ ഇത്തരം ഒരു ജീവിതത്തിന് തയ്യാറല്ലെന്നും വിവാഹം കഴിക്കണമെന്നും പറഞ്ഞതിനെത്തുടർന്ന്എറണാകുളം വൈറ്റിലയിലെ ഫ്ളാറ്റിലേക്ക് ഇരുവരും ഒക്ടോബറിൽ താമസം മാറി. പിന്നീട് തൃശ്ശൂരിലെ വാടകവീട്ടിലേക്കും താമസം മാറി.
എന്നാൽ അഡ്വാൻസും വാടകയുമെല്ലാം ഇയാൾ യുവതിയെക്കൊണ്ട് തന്നെ അടപ്പിച്ചു. വാടക എഗ്രിമെന്റ് വരെ യുവതിയുടെ പേരിലായിരുന്നു.
“വാടകക്കാശിനോ മറ്റ് ചെലവുകൾക്കോ ഒന്നും പ്രകാശ് കാശൊന്നും ചെലവാക്കാതെ എന്നെക്കൊണ്ട് ചെയ്യിപ്പിക്കാൻ തുടങ്ങിയപ്പോഴാണ്ചൂഷണം ചെയ്യപ്പെടുകയാണെന്നവിവരം പതിയെഞാൻ തിരിച്ചറിയുന്നത്”, യുവതി മാതൃഭൂമിഡോട്ട് കോമിനോട്പറഞ്ഞു. വിവാഹം നിമയപരമാക്കണമെന്ന് ആവശ്യപ്പെട്ടതോടെ ആധാറില്ലെന്ന കള്ളം പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയും പിന്നീട് 2021 ജനുവരിയോടെ ഇയാൾ തന്നെ ഒറ്റക്കാക്കി കടന്നു കളയുകയായിരുന്നുവെന്നുംഇവർപറയുന്നു.
എന്നാൽ പ്രകാശ് വീട്ടിൽ നിന്ന് അപ്രത്യക്ഷനായ ശേഷമാണ് പണവും സ്വർണവും നഷ്ടപ്പെട്ട വിവരം യുവതി അറിയുന്നത്.വീട്ടിലും ബാങ്കിലുമായി താൻ ഇത്രനാൾ കൊണ്ട് സ്വരൂപിച്ചുവെച്ചിരുന്ന തുകയുംഅയാൾ കൈക്കലാക്കിയെന്ന് യുവതി പറഞ്ഞു.
“കൂടെയുണ്ടായിരുന്ന നാളുകളിൽ എന്റെഎടിഎം കാർഡ് ഉപയോഗിച്ചിരുന്നത് പ്രകാശായിരുന്നു. എനിക്ക് അത്രയ്ക്ക് വിശ്വാസമായിരുന്നു.കണ്ണുകാണാത്തതിനാൽ എത്ര തുകയാണ് ഓരോതവണയും പിൻവലിച്ചതെന്ന് റെസീപ്റ്റ് നോക്കിതിരിച്ചറിയാൻ കഴിഞ്ഞില്ല. പല ആവശ്യങ്ങൾ പറഞ്ഞപ്പോൾവള ഊരിക്കൊടുത്തിരുന്നു. ഇതൊന്നും കൂടാതെയാണ് ബാക്കിയുള്ള പണവും സ്വർണവും കൂടി അപഹരിച്ച് ഇയാൾ മുങ്ങിയത്”, യുവതി സങ്കടം പങ്കുവെച്ചു.
പിന്നീട് പ്രകാശ് കുമാറിനെകുറിച്ച് കൂടുതൽഅന്വേഷിച്ചപ്പോൾഇയാൾ വിവാഹത്തട്ടിപ്പും സാമ്പത്തിക തട്ടിപ്പുമെല്ലാം നടത്തി വർഷങ്ങൾക്കു മുമ്പെ നാട്ടുവിട്ടയാളാണെന്ന്മനസ്സിലാക്കി. തുടർന്നാണ് പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്.
എന്നാൽ പരാതി നൽകിയതോടെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിളിയാണെന്നും ഭീഷണിയുണ്ടെന്നും യുവതി പറയുന്നു. സഹായത്തിനാരുമില്ലാതെ പുറത്തേക്കുള്ള കതകുകളെല്ലാം അടച്ച് ഭയന്നു വിറച്ചാണ് ഇവർവീടിനുള്ളിൽ കഴിയുന്നത്. സാമൂഹിക ക്ഷേമ പെൻഷൻ വഴി ലഭിക്കുന്ന 1600 രൂപ മാത്രമാണ് ഏക വരുമാനം. വാടകയായി 3000 രൂപയോളം നൽകണം. സുഹൃത്തുക്കൾചെറിയ രീതിയിൽ സഹായിക്കുന്നുണ്ടെങ്കിലും എത്രനാൾ മുന്നോട്ടുപാകാനാകുമെന്നത് ആശങ്കപ്പെടുത്തുന്നു.
തനിക്ക് സുരക്ഷ നൽകണമെന്നും ഇയാൾ മോഷ്ടിച്ചെടുത്ത ആഭരണവും പണവുംമടക്കിത്തരണമെന്നും ആവശ്യപ്പെട്ട്പോലീസിലും വനിതാ കമ്മീഷനിലും ഇവർ പരാതി നൽകിയിട്ടുണ്ട്. കേസ് കൊടുത്താൽ തനിക്കൊരു പ്രശ്നമില്ലെന്നും അതിന് കാലങ്ങളെടുക്കുമെന്നുംവെല്ലുവിളിച്ചാണ് ഇയാൾ വനിതാ കമ്മീഷൻ വിളിച്ച സിറ്റിങ്ങിൽ വെച്ച്ഇറങ്ങിപ്പോയതെന്നും യുവതി പറഞ്ഞു.
എടിഎമ്മിലെ കാശിൽ ഭൂരിഭാഗവും അയാൾ വഞ്ചിച്ച് കൈക്കലാക്കി. ആകെയുണ്ടായിരുന്ന സ്വർണവും അയാൾ അപഹരിച്ചു. കേസും പ്രശ്നവുമായതിനാൽ വാടക വീടൊഴിയണമെന്നാണ് ഉടമ പറയുന്നത്. കയ്യിൽ പണമില്ലാതെ സഹായിക്കാൻ കുടുംബം പോലുമില്ലാതെ പെരുവഴിയിലേക്കിറങ്ങേണ്ട ഗതികേടിലാണിവർ.ജീവിക്കാനായി ഒരു ഇടം അടക്കംസുമനസ്സുകളുടെ സഹായം തേടുകയാണിവർ.