തിരുവനന്തപുരം > വാഹനാപകടത്തെ തുടർന്ന് മരിച്ച ജെറി വർഗീസിന്റെ വീട് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. മസ്തിഷ്ക മരണാനന്തര അവയവദാനത്തിനുള്ള സമ്മതം നൽകിയതിലൂടെ ജെറിയുടെ ഭാര്യ ലിൻസിയും കുടുംബവും സമൂഹത്തിനാകെ മാതൃകയായ പ്രവർത്തനം ആണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ദുഃഖകരമായ നിമിഷങ്ങളിലും സമൂഹ നന്മ ലക്ഷ്യം വച്ചാണ് ജെറി വർഗീസിന്റെ കുടുംബം പ്രവർത്തിച്ചത്.
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശി ജെറി വർഗീസിന്റെ മസ്തിഷ്കമരണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിക്കുന്നത്. വേദന നിറഞ്ഞ നിമിഷങ്ങളിലും മസ്തിഷ്ക മരണാനന്തര അവയവദാനത്തിനുള്ള സമ്മതം നൽകുകയായിരുന്നു ജെറിയുടെ കുടുംബം ചെയ്തത്. അഞ്ച് ജീവിതങ്ങൾക്ക് ജെറി വർഗീസിന്റെ കുടുംബം അവയവദാനത്തിലൂടെ താങ്ങായി.