പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനാണ് കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ അറസ്റ്റിലായത്. ഹേമാംബിക നഗർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട സ്വദേശിനിയായ ശ്രുതിയാണ് മനു കൃഷ്ണന്റെ ഭാര്യ. ശ്രുതി പ്രസവത്തിന് പോയ ശേഷം മടങ്ങി വന്നപ്പോൾ ഇയാൾ വീട്ടിൽ കയറ്റിയിരുന്നില്ല. കാരണം പോലും വ്യക്തമാക്കാതെയുള്ള ഭർത്താവിന്റെ നടപടിയെ തുടർന്ന് ശ്രുതിയും കുഞ്ഞും വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയും ചെയ്തു.
ശ്രുതിക്ക് നല്ലൊരു വീട് വാടകയ്ക്ക് എടുത്ത് നൽകണമെന്നും അവിടെ നിന്ന് കേസ് നടത്തട്ടേയെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത് മനു അനുസരിച്ചില്ല. മനു താമസിക്കുന്ന വീടിനടുത്താണ് ശ്രുതിയും കുട്ടിയും താമസിക്കുന്നത്. ഇയാളെ ഇന്നലെ മുതൽ കാണാതായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും അറസ്റ്റിലായതും.
Content Highlights: Husband who left wife and newborn kid arrested in Palakkad














