നിയമസഭാ തെരെഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി ചർച്ച ചെയ്യാൻ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുയർന്നത്.
കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന് കെ എം ഷാജിയും സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.
9 മണിക്കൂർ നീണ്ട യോഗത്തിൽ മുസ്ലീം ലീഗിലെ നേതൃമാറ്റം വേണമെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്. ലീഗിലെ തലമുറമാറ്റത്തെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നെന്ന് പറഞ്ഞ സാദിഖലി തങ്ങളെ കുഞ്ഞാലിക്കുട്ടി പരസ്യമായി തിരുത്തി.
എതിർപ്പ് തണുപ്പിക്കാനും തോൽവി പഠിക്കാനും ഉപസമിതിയെ നിയോഗിച്ചു .തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രവർത്തകരുടെ രോഷം ഉയർന്നിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഭാരവാഹി യോഗത്തിൽ രൂക്ഷ വിമർശനമുയർന്നത് .