Tokyo Olympics: ഒളിംപിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. ദക്ഷിണാഫ്രിക്കയെ ഇന്ത്യ 4-3ന് തോൽപ്പിക്കുകയും ഗ്രേറ്റ് ബ്രിട്ടൻ 2-0ന് അയർലണ്ടിനെ പരാജയപ്പെടുത്തുകയും ചെയ്തതോടെയാണ് ഇന്ത്യ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നത്.
അയർലണ്ടിനും ദക്ഷിണാഫ്രിക്കുമെതിരെ തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യ ഗ്രൂപ്പ് എയിൽ നാലാമതാണ്. തിങ്കളാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യ പൂൾ ‘ബി’ ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ നേരിടും. ഇരു പൂളിൽ നിന്നും ആദ്യ നാല് ടീമുകളാണ് നോക്കൗട്ട് ഘട്ടത്തിൽ എത്തിയത്.
1980 -ൽ മോസ്കോയിൽ നടന്ന ഒളിംപിക്സിലാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. അന്ന് സെമിഫൈനലിൽ എത്തിയെങ്കിലം നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇന്ത്യക്ക് ക്വാർട്ടർ പ്രവേശനം നേടാൻ പൂൾ എയിലെ ഒന്നാം സ്ഥാനക്കാരായ ബ്രിട്ടൺ അയർലാൻഡിനെ തോൽപിക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഹാട്രിക്ക് നേടിയ വന്ദന കട്ടാരിയുടെ പ്രകടനത്തിന് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനത്തിൽ സുപ്രധാന സ്ഥാനമുണ്ട്. നിന്ന് ആർക്കും ക്രെഡിറ്റ് എടുക്കാൻ കഴിയില്ല.
Read More: 41 വർഷത്തിന് ശേഷം സെമിയിലെത്താൻ ഒരു മത്സരം മാത്രം അകലെ ഇന്ത്യൻ ഹോക്കി ടീം
ഒളിമ്പിക്സിൽ ഹാട്രിക്ക് (4, 17, 49 മിനിറ്റുകളിൽ) നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഹോക്കി കളിക്കാരിയെന്ന അപൂർവ നേട്ടത്തിനും കതാരിയ ഉടമയായി. നേഹ ഗോയൽ ആയിരുന്നു മറ്റൊരു സ്കോറർ. 32ാം മിനുറ്റിലായിരുന്നു നേഹയുടെ സ്കോർ.
ടാറിൻ ഗ്ലാസ്ബി (15), ക്യാപ്റ്റൻ എറിൻ ഹണ്ടർ (30), മാരിസൻ മറൈസ് (39) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.
“ഇന്നത്തെ മത്സരം ശരിക്കും കഠിനമായിരുന്നു, ദക്ഷിണാഫ്രിക്ക ഞങ്ങൾക്ക് മികച്ച പോരാട്ടം നൽകി. പ്രതിരോധപരമായി, ഞങ്ങൾക്ക് കൂടുതൽ മികച്ചതാകാൻ കഴിയുമായിരുന്നു, ”ഇന്ത്യൻ ക്യാപ്റ്റൻ റാണി പറഞ്ഞു.
വിജയത്തിൽ ആശ്വാസമുണ്ടെങ്കിലും ഗോൾ നിലയിൽ ഇന്ത്യയുടെ മുഖ്യ പരിശീലക ജോർജ് മരിജ്നെ നിരാശ പ്രകടിപ്പിച്ചു.
“ഞങ്ങൾ വളരെയധികം ഗോളുകൾ വിട്ടുകളഞ്ഞു, ഞങ്ങൾക്ക് കൂടുതൽ ഗോളുകൾ നേടാൻ കഴിയുമായിരുന്നെന്ന് ഞാൻ കരുതുന്നു, അതാണ് ഇന്നത്തെ പ്രധാന കാര്യം. ഞങ്ങൾ ചെയ്യേണ്ടത് ഞങ്ങൾ ചെയ്തു, ഈ മത്സരം വിജയിക്കണമായിരുന്നു, ഞങ്ങൾ ചെയ്തു, ” ജോർജ് മരിജ്നെ പറഞ്ഞു.
Read More: Tokyo Olympics 2020 Day 8: ഇന്ത്യക്ക് വീണ്ടും നിരാശ; സിന്ധുവിന് സെമിയിൽ തോൽവി
The post Tokyo Olympics: ഒളിംപ്കിസ് ഹോക്കിയിൽ 41 വർഷത്തിന് ശേഷം ക്വാർട്ടർ പ്രവേശനം നേടി ഇന്ത്യൻ വനിതാ ടീം appeared first on Indian Express Malayalam.