“കോക്കനട്ട് ഡെവലപ്മെൻറ് ബോർഡ് മെമ്പറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗം ശ്രീ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ.” സുരേന്ദ്രൻ കുറിച്ചു. “കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിൻറെ ഈ നിയോഗം ഉപകാരപ്പെടും.” അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു സംബന്ധിച്ച രാജ്യസഭാ സെക്രട്ടറിയേറ്റിൻ്റെ വിജ്ഞാപനവും കെ സുരേന്ദ്രൻ പങ്കുവെച്ചിട്ടുണ്ട്.
Also Read:
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കന്ന നാളികേര വികസന ബോർഡിലേയ്ക്ക് ജൂലൈ 30 വെള്ളിയാഴ്ച സുരേഷ് ഗോപിയെ രാജ്യസഭ തെരഞ്ഞെടുക്കുകയായിരുന്നു. കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിലാണ് ബോർഡ് പ്രവർത്തിക്കുന്നത്.
Also Read:
മുൻപ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയായി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നിലവിൽ രാജ്യസഭാംഗം മാത്രമായി തുടരുകയാണ് സുരേഷ് ഗോപി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു. മത്സരിക്കാനില്ലെന്ന് പാർട്ടി നേതൃത്വത്തോടു വ്യക്തമാക്കിയ ശേഷവും സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹം മത്സരിക്കുകയായിരുന്നു.