നാലോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രുപ നൽകുമെന്ന് പത്തനംതിട്ട രൂപത സർക്കുലറിലൂടെ അറിയിച്ചു. നാലാമത്തെ കുഞ്ഞിന് ജനനം മുതൽ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം നൽകും. ഈ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ ജോലി നൽകുമെന്നും ബിഷപ് സാമുവേൽ മാർ ഐറേനിയോസ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
രണ്ടായിരത്തിന് വിവാഹിതരായ രൂപത അംഗങ്ങൾക്കാണ് സഹയാം നൽകുകയെന്ന സഭ അറിയിച്ചു. രൂപതയുള്ള കീഴിലുള്ള സ്കൂളുകളിൽ അഡ്‌മിഷൻ നൽകുന്നതിലടക്കം മുൻഗണനനൽകും. ഈ കുടുംബങ്ങളെ അധ്യാത്‌മിക കാര്യങ്ങളിൽ സഹായം ചെയ്യാനും നിർദേശങ്ങൾ നൽകുന്നതിനുമായി ഒരു വൈദികനെയും കന്യാസ്ത്രീയേയും ചമതലപ്പെടുത്തുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് ഈ നിർദേശങ്ങൾ നൽകുന്നതെന്ന് രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് പറഞ്ഞു.
രണ്ടായിരത്തിനു ശേഷം വിവാഹിതരും അഞ്ചും അതിൽ കൂടുതലും മക്കളുള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപാ ഫാമിലി അപ്പോസ്തോലേറ്റ് വഴി നൽകുമെന്നുമായിരുന്നു പാലാ രൂപയുടെ പ്രഖ്യാപനം. ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്നോളജി, പാലായിൽ സ്കോളർഷിപ്പോടെ പഠിക്കാം. ഒരു കുടുംബത്തിലെ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ മാര്‍ സ്ലീവാ ആശുപത്രിയിൽ സൗജന്യമായി നൽകും എന്നാണ് രൂപതയുടെ പ്രഖ്യാപനം.