Tokyo Olympics 2020: വനിതകളുടെ ഡിസ്കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍ കടന്നു. 64 മീറ്ററാണ് യോഗ്യതാ റൗണ്ടിലെ താരത്തിന്റെ മികച്ച പ്രകടനം. 60.29, 63.97, 64.00 എന്നിങ്ങനയാണ് പ്രകടനങ്ങള്‍. ഗ്രൂപ്പ് ബിയില്‍ രണ്ടാമതായാണ് കമല്‍പ്രീത് ഫിനിഷ് ചെയ്തത്.
ബോക്സിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി; അമിത് പംഗല്‍ പുറത്ത്
പുരുഷന്മാരുടെ 52 കിലോ ഗ്രാം വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ പുറത്ത്. കൊളംബിയയുടെ യുബേര്‍ജന്‍ മാര്‍ട്ടീനസിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 1-4.
ആദ്യ റൗണ്ടില്‍ അമിത് വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ കൊളംബിയന്‍ താരം തിരിച്ചു വന്നു. മൂന്നാം റൗണ്ടിലും മാര്‍ട്ടീനസ് മികവ് ആവര്‍ത്തിക്കുകയും ജയം സ്വന്തമാക്കുകയും ചെയ്തു.
അതാനു ദാസ് പുറത്ത്
അമ്പെയ്ത്തില്‍ പുരുഷ വിഭാഗം വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ അതാനു ദാസ് ക്വാര്‍ട്ടറില്‍ പുറത്തായി. ജപ്പാന്റെ ടക്കഹാരു ഫുരുക്കവയോടാണ് തോല്‍വി. സ്കോര്‍ 6-4.
വനിതകളുടെ ഡിസ്കസ് ത്രൊ യോഗ്യതാ റൗണ്ടില്‍ സീമ പൂനിയ ആറാമതയായി ഫിനിഷ് ചെയ്തു. 60.57 മീറ്ററാണ് യോഗ്യതാ റൗണ്ടിലെ സീമയുടെ മികച്ച പ്രകടനം.
Also Read: കണ്ണീരണിഞ്ഞ് ബോക്സിങ് ഇതിഹാസം; പടിയിറക്കം തല ഉയര്‍ത്തി തന്നെ
The post Tokyo Olympics 2020 Day 8: അത്ലറ്റിക്സ്: ഡിസ്കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍ appeared first on Indian Express Malayalam.