തിരുവനന്തപുരം> പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളിൽപെട്ട മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു . കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ ആയത് പരിഹരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കും.വിദേശ സർവകലാശാലകളിൽ പഠിക്കുന്ന SC/ST/OBC വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കുള്ള സഹായം കൂടുതൽ കാര്യക്ഷമമാക്കും.SC/ST പി.എച്ച് ഡി വിദ്യാർഥികളുടെ ഉയർന്ന പ്രായപരിധി വർധിപ്പിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പ്, തൊഴിൽ പരിശീലന പദ്ധതികൾ,എൻട്രൻസ് കോച്ചിങ് എന്നിവ നടപ്പിലാക്കുന്നു. കൊഴിഞ്ഞുപോക്ക് തടയാനായി മോഡൽ ഫിനിഷിങ് സ്കൂളുമായി ചേർന്ന് സമുന്നതി പദ്ധതി നടപ്പാക്കി വരുന്നു.പ്രൊഫഷനൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകിവരുന്നു.
പഠന മുറികൾ വ്യാപിപ്പിക്കും.സഹകരണ മേഖലയിലെ സമാന്തര കോളേജുകളിലെ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കാൻ പരിശോധിച്ചു നടപടി സ്വീകരിക്കും. വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക് തടയാൻ വിവിധനടപടികൾ സ്വീകരിച്ചുവരുന്നു.വകുപ്പിന്റെ ഐ. ടി.ഐ. കൾ കാലോചിതമായി പരിഷ്കരിക്കുമെന്നും .എം രാജഗോപാലൻ,പി ടി എ. റഹിം, ജി സ്റ്റീഫൻ, പി പി സുമോദ്,സി കെ.ഹരീന്ദ്രൻ,ഡോ,കെ ടി ജലീൽ, ഒ ആർ കേളു, ശാന്തകുമാരി എന്നീ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.