തൃശൂര്> ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂരില് ബിജെപി പ്രവര്ത്തകന് വീണ്ടും പിടിയില്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്, ചാവക്കാട് എന്നിവിടങ്ങളിലെ ക്രിമിനലുകളുമായി
ബന്ധപ്പെട്ട് കള്ളനോട്ടടിച്ച് ആവശ്യക്കാര്ക്ക് എത്തിച്ചു കൊടുക്കുകയും പിന്നീട് അന്തിക്കാട് കാഞ്ഞാണിയില് വച്ച് 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി 2019 ല് രാഗേഷിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു
പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണ, കൊടുവള്ളി എന്നിവിടങ്ങളില് കള്ളനോട്ട് കേസില്പ്പെട്ട് ഒളിവില് കഴിയുകയായിരുന്നു. ഇതിനിടയിലാണ് ബി ജെ പി പ്രവര്ത്തകനായ ജിത്തു ഇവരില് നിന്ന് വാങ്ങിയ കള്ളനോട്ടുമായി ബൈക്കില് വരുമ്പോള് അപകടത്തില് പെട്ടത്. ആശുപത്രിയില് ചികിത്സയില് കഴിയുകയായിരുന്ന ജിത്തുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
തുടര്ച്ചയായ ഇത്തരം സംഭവങ്ങള് വിരല് ചൂണ്ടുന്നത് കൊടുങ്ങല്ലൂരിലെയും കേരളത്തിലെയും സമാധാനാന്തരീക്ഷം തകര്ക്കുന്നതിനു വേണ്ടിയുള്ള ബി.ജെ.പി / സംഘപരിവാര് കൊള്ള സംഘത്തിന്റെ പ്രവര്ത്തനത്തിനു വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പിടികൂടിയ കള്ളനോട്ട് തീവ്രവാദ പ്രവര്ത്തനങ്ങള്ക്കും ദേശദ്രോഹത്തിനും ഉപയോഗിക്കുന്നുണ്ടോ എന്ന തലത്തില് ബി.ജെ.പി / സംഘപരിവാര് നേതൃത്വത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണങ്ങള് ഇനിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്.
കൊടുങ്ങല്ലൂര് ഡിവൈഎസ്പി സലീഷ് എന് ശങ്കരന്റെ നേതൃത്യത്തിലാണ് സഹോദരങ്ങളെ ഇപ്പോള് അറസ്റ്റ് ചെയ്തിരിക്കുന്നത്