കൽപ്പറ്റ > മുട്ടിൽ മരംമുറി കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, വിനീഷ് എന്നിവരെയാണ് ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അമ്മയുടെ സംസ്ക്കാരചടങ്ങിൽ പങ്കെടുക്കുമ്പോൾ പൊലീസ് പാടില്ലെന്ന പ്രതികളായ മൂന്ന് സഹോദരങ്ങളുടെ ആവശ്യവും കോടതി തള്ളിയിരുന്നു.