കൊച്ചി: ശബരിമല വിഷയം ഉയർത്തിക്കാട്ടി തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥി വോട്ടു ചോദിച്ചെന്ന പരാതിയിൽ കെ ബാബു എംഎൽഎക്ക് ഹൈക്കോടതി നോട്ടീസ്. എതിർ സ്ഥാനാർത്ഥിയും സിപിഎം നേതാവുമായ എം സ്വരാജിന്റെ പരാതിയിലാണ് നോട്ടീസ്.
ജൂൺ 15 ന് നൽകിയ പരാതിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം.
Also Read:
അയ്യപ്പനെ കെട്ടിക്കാൻ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണമെന്ന് തൃപ്പൂണിത്തുറയിൽ ചുവരെഴുത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിതരണം ചെയ്ത സ്ലിപ്പിൽ അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിന്റെ പേരും ചിഹ്നവുമുള്ള സ്ലിപ്പിലാണ് ഇതുണ്ടായിരുന്നത്.
തൃപ്പൂണിത്തുറയുടെ വിവിധ ഭാഗങ്ങളിൽ കെ ബാബു നേരിട്ടെത്തി അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചെന്നും പരാതിയിൽ പറയുന്നു.