കൊച്ചി: ടിപിആർ മാനദണ്ഡം കണക്കാക്കി നാല് വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിലെ അശാസ്ത്രീയത ചോദ്യംചെയ്ത്മരട് നഗരസഭ കോടതിയിലേക്ക്.കൗൺസിൽ യോഗത്തിൽ കോടതിയിൽ ഈ വിഷയം ഉന്നയിക്കാൻ തീരുമാനമായി. 33 അംഗ കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയ തീരുമാനത്തിന് 22 പേർ പിന്തുണ നൽകി. പ്രതിപക്ഷത്തെ 11 അംഗങ്ങളുടെ വിയോജിപ്പോടു കൂടി തീരുമാനം പാസായി.
ഇതിനുമുമ്പ് ഇതിലെ അശാസ്ത്രീയതയെ പറ്റി നഗരസഭ പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാർക്കും വകുപ്പ് സെക്രട്ടറിമാർക്കും നൽകിയിട്ടും തീരുമാനമാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കാൻ നഗരസഭ തീരുമാനിച്ചത്. കോവിഡ് പരിശോധനയ്ക്കെത്തുന്നവരിൽ നിന്നും രോഗബാധിതരായിട്ടുള്ളവരുടെ എണ്ണം കണ്ടെത്തി ഇത് ശരാശരി കണക്കായെടുത്ത്ലോക്ക്ഡൗൺ തീരുമാനിക്കുന്ന സംവിധാനം തിരുത്തണമെന്നും രോഗികളുടെ എണ്ണം നോക്കി വേണം തീരുമാനമെടുക്കാനെന്നുമാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിനും ആരോഗ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും പ്രമേയത്തിന്റ കോപ്പി കൈമാറിയിരുന്നു.
Content Highlights: Marad Corporation to go to Court regarding TPR based lockdown