കൊച്ചി: കേരള സാങ്കേതിക സർവകലാശാലകഴിഞ്ഞ ദിവസം നടത്തിയപരീക്ഷകൾഹൈക്കോടതി റദ്ദാക്കി. ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ പരീക്ഷകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. പരീക്ഷകൾ നടത്തിയത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആരോപണമുണ്ടായിരുന്നു.
കോവിഡ് വ്യാപനം തുടരുന്നതിനിടയിൽ നടത്തിയ പരീക്ഷയിൽ ഒരു മാനദണ്ഡവും അധികൃതർ പാലിച്ചിരുന്നില്ലെന്ന് കാണിച്ച് ഒരു വിഭാഗം വിദ്യാർഥികളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പരീക്ഷകൾ കോടതി റദ്ദാക്കിയ സാഹചര്യത്തിൽ നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകളുംമാറ്റിവെച്ചതായി സർവകലാശാല അധികൃതർ അറിയിച്ചു.
Content Highlights: HC cancelled exams conducted by technical university