Tokyo Olympics 2020: പതിമൂന്നാം വയസില്‍ ഒളിംപിക് സ്വര്‍ണം! സ്വപ്നങ്ങളില്‍ പോലും വീദൂരമായുള്ള നേട്ടം കുറിച്ചിരിക്കുകയാണ് ജപ്പാന്റെ മോമിജി നിഷിയ. മെഡലണിയുമ്പോള്‍ നിഷിയയുടെ പ്രായം 13 വയസും 330 ദിവസവുമാണ്.
സ്ട്രീറ്റ് സ്കേറ്റിങ്ങിലാണ് നിഷിയയെ സ്വര്‍ണം തേടിയെത്തിയത്. ജപ്പാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക് മെഡല്‍ ജേതാവായി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണി സ്കൂള്‍ കുട്ടി. കണ്ണീരോടെയാണ് നിഷിയ ഇവന്റ് അവസാനിപ്പിച്ചത്.
18 വയസില്‍ താഴെയുള്ളവരാണ് മെഡല്‍ സ്വന്തമാക്കിയ മൂന്ന് പേരും. വെള്ളി നേടിയ ബ്രസീലിന്റെ റയ്സ ലീല്‍ നിഷിയെയേക്കാള്‍ ചെറുപ്പമാണ്. പ്രായം 13 വയസും 203 ദിവസവും. എന്നാല്‍ മൂന്നാം സ്ഥാനത്തെത്തിയ ജപ്പാന്റെ തന്നെ ഫുന നകയാമ അല്‍പ്പം സീനിയറാണ്. 16 വയസ്.
“ഞാന്‍ അതിയായ സന്തോഷത്തിലായതിനാലാണ് കരഞ്ഞത്,” സ്വര്‍ണം നേടിയ നിമിഷത്തെക്കുറിച്ച് നിഷിമ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിനോട് പറഞ്ഞു.
ആദ്യ രണ്ട് ഘട്ടങ്ങളില്‍ വിചാരിച്ച പോലെ പ്രകടനം നടത്താനാകാതെ പോയതിന്റെ വിഷമവും താരത്തിനുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താരം മികവ് പുലര്‍ത്തുകയും ബ്രസീലിന്റെ ലീലിന് മുകളില്‍ പോയിന്റ് നേടുകയുമായിരുന്നു.
സ്വര്‍ണം, വെങ്കലം നേട്ടങ്ങള്‍ക്കിടയിലെ ജപ്പാന് വലിയ തിരിച്ചടിയായി ലോക ഒന്നാം നമ്പരായ അവോരി നിഷിമുര ഫൈനലില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. പരിശീലനത്തിനിടെയുണ്ടായ പരുക്കാണ് മോശം പ്രകടനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
Also Read: Tokyo Olympics 2020: നാട്ടിലെ താരം കോര്‍ട്ടിലും മികവ് തുടരുന്നു; ലക്ഷ്യം ഒളിംപിക് മെഡല്‍
The post Tokyo Olympics 2020: പ്രായം 13; നേട്ടം ഒളിംപിക്സില്‍ സ്വര്‍ണം appeared first on Indian Express Malayalam.