Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പുതിയ കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍; ജൂണില്‍ മരണം 4450, ജാഗ്രത കൈവിടാതെ ഓണത്തെ വരവേല്‍ക്കാം

by News Desk
July 26, 2021
in KERALA
0
പുതിയ-കേസുകളില്‍-മൂന്നിലൊന്നും-കേരളത്തില്‍;-ജൂണില്‍-മരണം-4450,-ജാഗ്രത-കൈവിടാതെ-ഓണത്തെ-വരവേല്‍ക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകളുടെ എണ്ണം കൂടുകയാണ്. രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ മൂന്നിലൊന്നും കുറച്ചു ദിവസങ്ങളായി കേരളത്തിൽ നിന്നാണ്. കോവിഡ് രോഗികളുടെ എണ്ണത്തിലും ജനസംഖ്യയിലും കേരളത്തേക്കാൾ ഏറെ മുന്നിലുള്ള മഹാരാഷ്ട്രയിൽ പോലും ഇപ്പോൾ പ്രതിദിന പുതിയ രോഗികളുടെ എണ്ണം സംസ്ഥാനത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ്.

രണ്ടാം തരംഗത്തിന്റെ ഉച്ചതയിൽ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 42,464 വരെ (മേയ് 6) എത്തിയിരുന്നു. ശക്തമായ ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി ഇത് ക്രമേണ കുറഞ്ഞ് ജൂൺ മൂന്നാം വാരത്തോടെ പതിനായിരത്തിനടുത്തേക്ക് താഴ്ന്നെങ്കിലും ജൂലായ് ആദ്യവാരത്തോടെ വീണ്ടും കൂടുന്നതായാണ് കണ്ടത്.

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ജൂൺ മൂന്നാം വാരത്തോടെ ഇളവുകൾ നൽകിയിരുന്നു. ഇവിടം മുതൽ പ്രതിദിന പുതിയ കേസുകളുടെ എണ്ണം അതാത് ദിവസം രോഗം ഭേദമാവുന്നവരേക്കാൾ കൂടുതലായി തുടരുന്നു. ഇതിനൊപ്പമുള്ള ഗ്രാഫിൽ ഈ ഉയർച്ച വ്യക്തമായി ദൃശ്യമാണ്. പാൻഡമിക് റീപ്രൊഡക്ഷൻ വാല്യൂ അഥവാ R വാല്യൂ ഇപ്പോൾ തന്നെ 1.09 ആണെന്നത് രോഗവ്യാപനത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു. ശക്തമായ നിയന്ത്രണങ്ങളിലൂടെ ഇത് ഒന്നിൽ താഴെയാക്കേണ്ടതുണ്ട്.

(മൂന്നാം തരംഗം ചർച്ച ചെയ്യുമ്പോൾ ഏറ്റവും അധികം പരാമർശിക്കപ്പെടുന്നത് പാൻഡമിക് റീപ്രൊഡക്ഷൻ വാല്യൂ അഥവാ R വാല്യൂ ആണ്. എന്താണ് R വാല്യൂ? ഒരു ജനസംഖ്യയിൽ അണുബാധയുടെ വ്യാപനത്തെ അളക്കുന്നതിനെയാണ് R വാല്യൂ എന്ന് പറയുന്നത്. R വാല്യൂ രണ്ടാണെങ്കിൽ, രണ്ട് രോഗബാധിതരായ ആളുകളിൽ നിന്ന് ശരാശരി നാല് പേരിലേക്ക് അസുഖം പകരും. ഈ അളവ് മോഡലർമാരെ വ്യാപനത്തിന്റെ വ്യാപ്തി നിർണ്ണയിക്കാൻ അനുവദിക്കുന്നു, എന്നാൽ രോഗവ്യാപനത്തിന്റെ തുടക്കത്തിൽ മാത്രമാണ് ഈ അളവുകൾ ശരിയായിരിക്കുക.)

രോഗ വ്യാപനത്തിനുശേഷം 2021 ജൂണിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നത്, 4450 പേർ. 2021 ഏപ്രിൽ വരെ പ്രതിമാസ മരണസംഖ്യ ആയിരം കടന്നിരുന്നില്ല. ഈ മാസം ഇതുവരെ 2800 മരണങ്ങൾ നടന്നു, മൊത്തം മരണസംഖ്യ 16,000 കടന്നു.

രാജ്യത്ത് സെപ്റ്റംബർ മാസത്തോടെ മൂന്നാം തരംഗമെത്താമെന്നാണ് വിദഗ്ദ്ധർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാൽ സംസ്ഥാനത്ത് ഇതിന്റെ സൂചനകൾ കണ്ടുതുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഓണക്കാലം തുടങ്ങാൻ മൂന്നാഴ്ച മാത്രം ശേഷിച്ചിരിക്കെ ദിനം പ്രതിയുള്ള പുതിയ കേസുകൾ കൂടുന്നത് ആശങ്കയുണർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നു ജില്ലകളിൽ രണ്ടായിരത്തിനു മുകളിലും നാല് ജില്ലകളിൽ ആയിരത്തിനു മുകളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ ഓണക്കാലത്തു കേരളത്തിൽ കോവിഡ് മൂന്നാംതരംഗത്തിന്റെ വ്യാപ്തി ജനങ്ങളെ എങ്ങിനെ ബാധിക്കുമെന്നു പ്രവചിക്കാനാകില്ല. വാക്സിനേഷൻ പരമാവധി വർദ്ധിപ്പിച്ച് മൂന്നാം തരംഗത്തെ ശക്തമായി നേരിടാനാവുമെന്നു തന്നെയാണ് സർക്കാരിന്റെയും കണക്കുകൂട്ടൽ.

കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിച്ച് സാമൂഹ്യ പ്രതിരോധശേഷി അവശ്യമായ തോതിൽ കൈവരിക്കാൻ കഴിഞ്ഞാൽ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാവുകയല്ല ചെയ്യുന്നത്, കോവിഡ് നിയന്ത്രണത്തിലുള്ള പാളിച്ചകളിലൂടെയും വാക്സിൻ വിതരണത്തിലെ വീഴ്ചകളിലൂടെയും ഉണ്ടാക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ ഘട്ടത്തിൽ അതിവേഗം വാക്സിനേഷൻ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാനാണ് സർക്കാരിന്റെ ശ്രമവും.

മൂന്നാം തരംഗമുണ്ടായാൽ അത് കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വിശ്വാസത്തിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. ഇതിനകം കേവലം 4% കുട്ടികളെ മാത്രമാണ് രോഗം ബാധിച്ചിട്ടുള്ളത്. കുട്ടികളിലെ മരണ നിരക്കും വളരെ കുറവാണ്. എങ്കിലും മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം എന്ന ഗുരുതരമായ കോവിഡാനന്തര രോഗസാധ്യത കുട്ടികളിൽ കാണുന്ന സാഹചര്യം പരിഗണിച്ച് കുട്ടികളുടെ ചികിത്സക്കാവശ്യമായ തീവ്രപരിചരണ സംവിധാനം ഒരുക്കേണ്ടതുണ്ട്.

ആളുകളെ തുറസായ സ്ഥലങ്ങളിലേക്ക് നയിക്കുക. അടച്ചിട്ട മുറികളിലെ പരിപാടികളിൽ നിന്ന് എല്ലാവരെയും അകറ്റി നിർത്തുക. എങ്കിൽ ഈ ഓണക്കാലം സന്തോഷത്തോടെയും സമാധാനത്തോടെയും നമുക്ക് കഴിച്ചുകൂട്ടാം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ പ്രസിഡന്റും ശാസ്ത്ര ഉപദേഷ്ടാവുമായ ഡോ. രാജീവ് ജയദേവൻ പറയുന്നു. വാക്സിനേഷൻ ത്വരിതപ്പെടുത്തുക എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ട കാര്യമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ശതമാനം എന്നത് കേവല സംഖ്യയ്ക്ക് തുല്യമല്ല. കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ ലഭിക്കുമ്പോൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം കുറയും. എന്നാൽ വാക്സിനേഷൻ കുറഞ്ഞാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം ഉയരും. ടിപിആർ എന്താണെന്നറിയാത്ത പലരും കേരളത്തെ തള്ളിപ്പറയുന്നുണ്ട്. 10% എന്നു പറഞ്ഞാൽ പത്തിൽ ഒരാൾക്ക് കോവിഡ് ഉണ്ട് എന്ന് അനവധി പേർ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ബോധവൽക്കരണത്തിന്റെ കുറവു കൊണ്ടല്ല. മോബ് സൈക്കോളജിയാണ് ഇതിനു കാരണം, ഡോ. രാജീവ് പറയുന്നു.

വാക്സിനേഷൻ വർദ്ധിപ്പിക്കുന്നതിലൂടെ കൊല്ലാൻ ശക്തിയുള്ള ഈ വൈറസ് ജലദോഷ പനിയുടെ നിലയിലേക്ക് എത്തും. അതായത് തികഞ്ഞ നിയന്ത്രണത്തിലാവും. ആളുകൾ പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ തീർച്ചയായും രോഗ വ്യാപനം ഉണ്ടാകും. അതുകൊണ്ടു തന്നെ മൂന്നാം തരംഗം നമുക്ക് കാണാൻ കഴിയും. എന്നാൽ രോഗ തീവ്രത അത്ര കഠിനമാകില്ല. ഓണക്കാലം വളരെ ശ്രദ്ധയോടെ തന്നെ ആഘോഷിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായ ഡോക്ടർ ടി.എസ്. അനീഷ് അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്.

ഈ ഓണക്കാലത്തു രണ്ടാം തരംഗം തുടരുകയോ മൂന്നാം തരംഗം രൂപപ്പെടുകയോ ചെയ്തേക്കാം. എന്നാൽ നമ്മുടെ ആരോഗ്യ പരിപാലന രംഗം അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ്. ഐസിയു ബെഡുകൾ, ഓക്സിജൻ സൗകര്യങ്ങൾ എല്ലാം തന്നെ ആവശ്യത്തിനുണ്ട്. വാക്സിനേഷൻ ത്വരിതപ്പെടുത്തുകയും കൂടി ചെയ്താൽ കാര്യങ്ങൾ കൂടുതൽ സുരക്ഷിതമായി, ഡോക്ടർ അരുൺ മംഗലത്തു പറഞ്ഞു. ഒരു കൂട്ടം ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ചേർന്ന് ആരംഭിച്ച ഇൻഫോ ക്ലിനിക്കിലെ മെഡിക്കൽ കൺസൾട്ടന്റാണ് അദ്ദേഹം.

ഇതിനകം സംസ്ഥാനത്തെ ജനസംഖ്യയുടെ 35 ശതമാനത്തോളം പേരെ വാക്സിനേറ്റ് ചെയ്തുകഴിഞ്ഞു. രോഗ പ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാൻ സമൂഹത്തിൽ കുറഞ്ഞത് 60% പേർക്കെങ്കിലും വാക്സിൻ നൽകേണ്ടതുണ്ട്. അതായത് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതുണ്ട്. അതിനൊപ്പം നിയന്ത്രണങ്ങളും കർശനമായി തുടരണം.

സർക്കാരിന്റെ ശ്രമങ്ങൾക്കൊപ്പം സാമൂഹ്യ അകലവും മാസ്ക്ക് ധരിക്കലും ഒത്തുകൂടൽ ഒഴിവാക്കലും അടക്കമുള്ള നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങളും ഒപ്പം നിന്നാലേ ഈ ഓണം നമുക്ക് സുരക്ഷിതമായി, ആശങ്കകളേതുമില്ലാതെ ആഘോഷിക്കാനാവൂ.

content highlights: the rise of new covid cases in kerala is worrying

Previous Post

തെന്നിന്ത്യൻ നടി ജയന്തി അന്തരിച്ചു

Next Post

‘പശുവിനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി അതിനെ കെട്ടിയ തെങ്ങിനെക്കുറിച്ച് പറയുന്നു’- സതീശന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘പശുവിനെ-കുറിച്ച്-ചോദിക്കുമ്പോള്‍-മുഖ്യമന്ത്രി-അതിനെ-കെട്ടിയ-തെങ്ങിനെക്കുറിച്ച്-പറയുന്നു’-സതീശന്‍

'പശുവിനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി അതിനെ കെട്ടിയ തെങ്ങിനെക്കുറിച്ച് പറയുന്നു'- സതീശന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.