പണം കൊണ്ടുവന്ന സംഘത്തിലുണ്ടായിരുന്ന ധര്‍മരാജൻ അന്വേഷണ സംഘത്തിനു മുന്നിലാണ് ഇത്തരത്തിൽ ഹര്‍ജി നല്‍കിയതെന്നണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. പണം തന്‍റേതാണെന്ന തരത്തിൽ ഹര്‍ജി നല്‍കിയത് പരപ്രേരണ മൂലമാണെന്ന് ധര്‍മരാജൻ അന്വേഷണസംഘത്തെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. പണം തന്‍റേതാണെന്നു തെളിയിിക്കാനുള്ള രേഖകള്‍ കൈവശം ഇല്ലെന്നും അതുകൊണ്ടാണ് രേഖകള്‍ ഹാജരാക്കാത്തതെന്നും ധര്‍മരാജൻ അന്വേഷണസംഘത്തോട് അറിയിച്ചു. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ വാദത്തിനു വിരുദ്ധമാണ് ധര്‍മരാജൻ്റെ നിലപാട്.
Also Read:
ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉള്‍പ്പെടെ 19 നേതാക്കളെ സാക്ഷികളാക്കി കഴിഞ്ഞ ദിവസം കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കാറിൽ നിന്ന് തട്ടിയെടുത്ത പണം ബിജെപി സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിച്ച തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് പോലീസ് പറയുന്നത്. പണം കവര്‍ച്ച ചെയ്ത സംഘത്തിലുണ്ടായിരുന്ന 22 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
Also Read:
തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി 40 കോടി രൂപ കേരളത്തിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. കൊടകരയ്ക്കു പുറമെ സേലത്തു വെച്ചും ഇതിൽ നാലരക്കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടതായി പോലീസ് കുറ്റപത്രത്തിൽ പറയുന്നു. ധര്‍മജനു പുറമെ ഹവാല ഏജൻ്റുമാര്‍ വഴിയും പണം എത്തിച്ചിട്ടുണ്ടെന്നും മാര്‍ച്ച്, ഏപ്രിൽ മാസങ്ങളിലായി പണം സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് കൈമാറിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.