മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 68.4 അടിക്ക് മുകളിലാണ്. 71 അടിയാണ് പരമാവധി സംഭരണശേഷിയെന്നതിനാൽ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ട് പോകാത്തത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരാൻ കാരണമാകുന്നുണ്ട്. ഇപ്പോൾ 900 ഘയനടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. കൂടുതൽ വെള്ളം കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്.
മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. വെള്ളിയാഴ്ച 338 മീല്ലീ മീറ്റർ മഴ രേഖപ്പെടുത്തിയതോടെ 2367.44 അടിയിലാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ നാല് ദിവസം കൊണ്ട് മൂന്നടിയിലധികം ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 33 വെള്ളം കൂടുതലാണ് അണക്കെട്ടിൽ നിലവിലുള്ളത്. വെള്ളം 14 അടി കൂടി ഉയർന്നാൽ നിലവിലെ റൂൾ കർവ് അനുസരിച്ച് അണക്കെട്ട് തുറക്കേണ്ടി വരും.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി മന്ത്രി വ്യക്തമാക്കി. ജലനിരപ്പ് ഉയർന്നുവെങ്കിലും അപകടകരമായ സാഹചര്യമില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നത് നിരീക്ഷിക്കുന്നുണ്ട്. ജലനിരപ്പ് ഉയരുന്നതനുസരിച്ച് വെള്ളം തുറന്ന് വിടുമെന്നും മന്ത്രി പറഞ്ഞു. മഴ ശക്തമായതോടെ ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള സ്ഥലങ്ങൾ കണ്ടെത്താൻ തഹസിൽദാർമാർക്ക് സർക്കാർ നിർദേശം നൽകി.