കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ നവവധു ജീവനൊടുക്കി. കുന്നത്തൂർ നെടിയവിള രാജേഷിന്റെ ഭാര്യ ധന്യാ ദാസ്(21) ആണ് മരിച്ചത്.ഭർതൃ പീഡനമാണ് മരണത്തിന് കാരണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചു.
ദീർഘകാലം പ്രണയത്തിലായിരുന്ന ഇരുവരും മൂന്ന് മാസം മുൻപാണ്വിവാഹം കഴിച്ചത്. ഗാർഹികപീഡനത്തിന്റെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക്വിട്ടുനൽകും.
Content Highlights: Newly-wed ends her life in Kollam