തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ട്രോളുകൾക്ക് പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. തമാശ നല്ലതാണെന്നും എന്നാൽ അത് കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നതോ തളർത്തുന്നതോ ആകരുതെന്ന് വിനയത്തോടെ ഓർമിപ്പിക്കുന്നുവെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തെ വിമർശിക്കുന്ന ട്രോളുകൾക്കെതിരേ ദിയ എന്ന വിദ്യാർഥിനി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ദിയയുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന നെഗറ്റീവ് കമന്റുകളും ട്രോളുകളും കുട്ടികൾക്ക് മനോവിഷമം ഉണ്ടാക്കുന്നുവെന്നായിരുന്നു ദിയയുടെ പരാതി. മഹാമാരിക്കാലത്ത് പ്രതിസന്ധികളെ തരണം ചെയ്തു വിജയം കൈവരിച്ച തങ്ങൾ പരിഹാസ കഥാപാത്രങ്ങളാകുന്നുവെന്നും ദിയ എഴുതിയിരുന്നു.
ദിയയെ പോലെ തന്നെ കേരളത്തിലെമ്പാടുമുള്ള എസ്.എസ്.എൽ.സി വിജയികളായ എല്ലാ കുട്ടികളും ഇത്തരം ആക്ഷേപങ്ങൾ കാരണം വിഷമിക്കുന്നുണ്ട്. മഹാമാരി മൂലം സ്കൂളിൽ പോകാനോ കളിക്കാനോ കൂട്ടുകാരെ കാണാനോ കഴിയാതെ നിരാശരാണ് ഭൂരിപക്ഷം കുട്ടികളും. അവർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾക്കും അധ്യാപകർക്കും മാത്രമല്ല സമൂഹത്തിനാകെയാണെന്നും മന്ത്രി കുറിപ്പിൽ ഓർമിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്തെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മേന്മയെ കുറിച്ചും SSLC ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള വിമർശനത്തിനെതിരേയുമുള്ള
GHSS…Posted by V Sivankutty onFriday, 23 July 2021