തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥർക്ക് ഹാജരാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാറ്റഗറി സി യിൽ 25 ശതമാനം ഉദ്യോഗസ്ഥരേയും ഉൾക്കൊള്ളിക്കാം. കാറ്റഗറി ഡി അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ.
എ,ബി പ്രദേശങ്ങളിൽ ബാക്കി വരുന്ന 50 ശതമാനവുംസി യിൽ ബാക്കി വരുന്ന 75 ശതമാനം ഉദ്യോഗസ്ഥരുംകോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടാകണം. അവർക്ക് അതിനുള്ള ചുമതല നൽകാൻ കളക്ടർമാർ മുൻകൈ എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി വിഭാഗത്തിൽ അവശ്യ സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുക എന്നതിനാൽ ഇവിടത്തെ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാക്കും.
രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ ക്ലസ്റ്ററുകളായി കണക്കാക്കണം. അതോടൊപ്പം മൈക്രോ കണ്ടെയിൻമെന്റ് സംവിധാനവും ഏർപ്പെടുത്തും. ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തി ഇടപെടാൻ പ്രത്യേകത ശ്രദ്ധചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.