അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം ഉണ്ടായത്. ഇമ്രാൻ്റെ ചികിത്സയ്ക്കായി പിരിച്ചെടുത്ത തുക മറ്റ് കുട്ടികളുടെ ചികിത്സകൾക്കായി ഉപയോഗിച്ചു കൂടെ എന്നും കോടതി ചോദിച്ചു.
സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വെൻ്റിലേറ്ററിൽ കഴിഞ്ഞ ആറ് മാസം പ്രായമുള്ള ഇമ്രാൻ ചൊവ്വാഴ്ച രാത്രിയോടെ മരിച്ചത്. അണുബാധയെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. വലമ്പൂർ കുളങ്ങരത്തൊടി ആരിഫിൻ്റെയും റമീസ തസ്നിയുടേയും മകനാണ് ഇമ്രാൻ. രണ്ടാമത്തെ പെൺകുട്ടി ലിയാന ഇതേ രോഗം ബാധിച്ച് മരിച്ചിരുന്നു. പ്രസവിച്ച് 72 ദിവസത്തിന് ശേഷമായിരുന്നു മരണം.
പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഇമ്രാന്റെ ചികിത്സക്കായി പതിനാറര കോടി രൂപ സമാഹരിച്ചിരുന്നു. ബാക്കി ഒന്നരക്കോടി രൂപ ലഭ്യമാകുമെന്ന പ്രതീക്ഷയിൽ കുടുംബം കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. 18 കോടി രൂപ വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്ത് നിന്ന് എത്തിക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.