കൊച്ചി: എസ് എം എ ബാധിച്ച് മരിച്ച ഇമ്രാന്റെ ചികിത്സാർത്ഥം ശേഖരിച്ച പണം എന്ത്ചെയ്തുവെന്ന് ഹൈക്കോടതി. പണത്തെ സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശം നൽകി.
അപൂർവരോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ഇമ്രാന്റെ ചികിത്സാർഥം ശേഖരിച്ച തുകയെക്കുറിച്ച് ചോദിച്ചത്. ഈ തുക ഉപയോഗിച്ച് മറ്റു കുട്ടികൾക്ക് ചികിത്സ നടത്താൻ സാധിക്കില്ലേയെന്നും കോടതി ചോദിച്ചു.
സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലായിരുന്നു വലമ്പൂർ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്നിയുടേയും മകനായ ആറ്മാസം പ്രായമുള്ള ഇമ്രാൻ. ഇമ്രാന്റെ ചികിത്സക്കായി പതിനാറര കോടി രൂപ സമാഹരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ ഇമ്രാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Content Highlights:The High Court asked what was done with the money collected for Imrans treatment