കൊച്ചി > അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ കൊള്ള അവസാനിപ്പിക്കാതെ നരേന്ദ്ര മോഡി സർക്കാർ. 11 ദിവസത്തിനുള്ളിൽ എണ്ണവില 6.46 ഡോളർ കുറഞ്ഞിട്ടും നാലുതവണയായി പെട്രോളിന് ലിറ്ററിന് 1.28 രൂപയാണ് കേന്ദ്രം വര്ധിപ്പിച്ചത്.
ഇടയ്ക്ക് കണ്ണിൽ പൊടിയിടാൻ ഡീസലിന് 17 പൈസ കുറച്ചു. എന്നാൽ, തൊട്ടടുത്ത ദിവസം വീണ്ടും കൂട്ടി. അന്താരാഷ്ട്രവിപണിയിലെ എണ്ണവില 4.18 ഡോളർകൂടി കുറഞ്ഞപ്പോൾ 1.28 രൂപ പെട്രോളിന് കൂട്ടിയാണ് സർക്കാർ ജനങ്ങൾക്ക് സമ്മാനം നൽകിയത്. ആദ്യത്തെ അടച്ചുപൂട്ടല്കാലത്ത് ആഗോളതലത്തില്‍ ഇന്ധന ഉപയോഗം കുറഞ്ഞതോടെ അസംസ്കൃത എണ്ണവില 19 ഡോളറായിരുന്നു.
പക്ഷേ, ഇന്ത്യയിൽ 25 പൈസയാണ് കുറച്ചത്. എണ്ണയ്ക്ക് 105 ഡോളര് വിലയുണ്ടായിരുന്ന 2014ലെ 72.23 രൂപതന്നെ അപ്പോഴും പെട്രോളിന് ഈടാക്കി. എണ്ണവിലയില് കൊള്ളനികുതി അടിച്ചേല്പ്പിച്ചാണ് ജനങ്ങള്ക്ക് കിട്ടേണ്ട വിലക്കുറവ് കേന്ദ്രം തട്ടിയെടുക്കുന്നത്.
ക്രൂഡ് വില (ഡോളറിൽ), പെട്രോൾവില (രൂപയിൽ)
ജൂലൈ 2 77.51, 101.14
ജൂലൈ 6 75.81, 101. 84
ജൂലൈ 8 74. 12, 102. 54
ജൂലൈ 10 75. 58, 102.89
ജൂലൈ 15 74.07, 103. 52
ജൂലൈ 17 73.30, 103.82
ജൂലൈ 20 68.47, -103.82
ജൂലൈ 21 69.12, 103.82