തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ച സിക്ക വൈറസ് കേസുകളുടെ എണ്ണം 41 ആയി ഉയർന്നു. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
Also Read :
കൊതുകുകൾ വഴിയാണ് മനുഷ്യരിലേക്ക് സിക്ക വൈറസ് എത്തുന്നത്. സാധാരണ വലിയ പ്രയാസങ്ങൾക്ക് കാരണമാകാറില്ലെങ്കിലും ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും സിക്ക വൈറസ് ബാധ ഭീഷണിയാണ്. എന്നാൽ ആരോഗ്യമുള്ളവരിൽ സിക്ക ബാധിക്കുന്നത് ഡെങ്കി, ചിക്കുൻഗുനിയ എന്നിവയോട് സമാനമായ പനിയും അനുബന്ധ പ്രശ്നങ്ങളുമാണ് ഉണ്ടാക്കുന്നത്.
Also Read :
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണു സികയ്ക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് ഉറവിട നിര്‍മാര്‍ജനം അനിവാര്യമാണ്. വീടുകളുടെ സണ്‍ ഷേഡ്, വീട്ടു പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ചെറിയ പാത്രങ്ങള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനു പിന്നിലെ ട്രേ തുടങ്ങിവയിലൊന്നും വെള്ളം കെട്ടിനിന്ന് കൊതുകു പെരുകുന്നില്ലെന്ന് ഉറപ്പാക്കണം.