ടോക്യോ > 2032ലെ ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനില് നടക്കും. ടോക്യോയില് വെച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ബ്രിസ്ബേനിനെ തെരഞ്ഞെടുത്തത്.
32 വര്ഷങ്ങള്ക്ക് ശേഷമാണ് ഓസ്ട്രേലിയ ഒളിമ്പിക്സിന് വേദിയാകുക. 1956ല് മെല്ബണിലും 2000ല് സിഡിനിയിലും ഒളിമ്പിക്സ് നടന്നിട്ടുണ്ട്. അമേരിക്കയ്ക്ക് ശേഷം മൂന്ന് വ്യത്യസ്ത നഗരങ്ങളില് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഓസ്ട്രേലിയ മാറി.
2024ല് നടക്കുന്ന അടുത്ത് ഒളിമ്പിക്സിന് പാരീസും 2028ല് ലോസ്ഏഞ്ചല്സും വേദിയാകും.