Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പുവരെ സന്തോഷവതി;അനന്യയുടെ മരണത്തില്‍ ദുരൂഹത-ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം

by News Desk
July 21, 2021
in KERALA
0
മരണത്തിന്-രണ്ട്-മണിക്കൂര്‍-മുമ്പുവരെ-സന്തോഷവതി;അനന്യയുടെ-മരണത്തില്‍-ദുരൂഹത-ട്രാന്‍സ്‌ജെന്‍ഡര്‍-സമൂഹം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി:ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ട്രാൻസ്ജെൻഡർ സമൂഹം. അനന്യ കുമാരിയുടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന സംശയം ട്രാൻസ്ജെൻഡർ വ്യക്തികൾ ഉൾപ്പെടെയുള്ളവർ പങ്കുവെച്ചതായി ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശ്യാമ എസ്. പ്രഭ പറഞ്ഞു. ഇക്കാരണത്താലാണ് പോസ്റ്റുമോർട്ടത്തിന് വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു. അനന്യയുടെ മരണത്തെ തുടർന്ന് കൊച്ചി റെനെ മെഡിസിറ്റിക്ക് മുന്നിൽ ട്രാൻസ്ജെൻഡർ സമൂഹം നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

സംഭവം ഉണ്ടാകുന്നതിന് രണ്ട് മണിക്കൂർ മുമ്പുവരേയും അനന്യ സന്തോഷത്തോടെ തന്നെയാണ് എല്ലാവരോടും സംസാരിച്ചത്. അതിനുള്ളിൽ എന്താണ് അനന്യക്ക് സംഭവിച്ചത് എന്നതിനേക്കുറിച്ച് കൃത്യമായ ധാരണയില്ല. അതിനുമുമ്പ് അനന്യക്കൊപ്പം ആളുകളുണ്ടായിരുന്നു. ഒരാൾ പുറത്ത് പോയി വന്ന സമയത്താണ് ഇങ്ങനെ ഒരു അവസ്ഥയിൽ അനന്യയെ കാണുന്നത്. അതിൽ പോലും ദുരൂഹതയുള്ളതായാണ് നേരിൽ കണ്ട വ്യക്തികൾ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇൻക്വസ്റ്റ് ഉൾപ്പെടുള്ള കാര്യങ്ങൾ നടത്തണമെന്നും പോസ്റ്റുമോർട്ടത്തിന് വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ശ്യാമ എസ്.പ്രഭ പറഞ്ഞു.

അനന്യ ശുചിത്വം പാലിക്കാതെ, ലൈംഗിക തൊഴിലിന് പോയതിനാലാണ് ഇത്തരം ബുദ്ധിമുട്ട് ഉണ്ടായതെന്നാണ് ആശുപത്രി ആരോപിക്കുന്നത്. ഇത് കേരളത്തിലെ ട്രാൻസ്ജെൻഡർ വ്യക്തികളെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അവർ പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്നും മോശം ഇടപെടലുണ്ടായെന്നും മർദ്ദിക്കുന്ന അവസ്ഥ ഉണ്ടായെന്നും അനന്യ അറിയിച്ചിരുന്നു. പാലാരിവട്ടം പോലീസിൽ ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതിയും അനന്യ നൽകിയിരുന്നു. പക്ഷേ നടപടി സ്വീകരിച്ചതായി വിവരം ലഭിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.

ഇത്തരം ഒരു സർജറിക്കായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിർദേശിച്ചിരിക്കുന്ന ഒരു മാർഗനിർദേശമുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. വിവിധ വിഭാഗത്തിലെ ഡോക്ടർമാരെ കണ്ട് ശീരിരികമായും മാനസികമായും സജ്ജമാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റോടെ ചെയ്യേണ്ട സർജറിയണിത്. അത്തരം ശസ്ത്രക്രിയകൾ നടക്കുന്ന സമയത്ത് മാർഗ നിർദേശങ്ങൾ പാലക്കപ്പെടുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. ശസ്ത്രക്രിയ നടക്കുന്നതിന് മുമ്പും പിമ്പും കൗൺസലിങ് ഉൾപ്പെടുള്ളവ ലഭിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള കൗൺസിലിങ് ലഭിച്ചിട്ടില്ലെന്നാണ് അനന്യ പറഞ്ഞത്. ശസ്ത്രക്രിയ നടക്കുന്ന നടക്കുന്ന ദിവസമാണ് ഡോക്ടർ നേരിൽ കാണുന്നത് പോലും. പിന്നീട് തുടർശസ്ത്രക്രിയ നടത്താൻ പണം അടക്കണം എന്നാണ് ഡോക്ടർ ആവശ്യപ്പെട്ടതെന്നും അവർ ആരോപിച്ചു.

Content Highlights: Transgender community alleges mystery on Anannyahs death

Previous Post

കെഎസ്ആർടിസി ബസുകൾ ഇനി വഴിയിൽ സർവ്വീസ് മുടക്കില്ല; 30 മിനിറ്റിനകം പകരം സംവിധാനം

Next Post

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ 11 ജില്ലകളിൽ യെല്ലോ അലേർട്ട്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സംസ്ഥാനത്ത്-മഴ-ശക്തമാകും;-നാളെ-11-ജില്ലകളിൽ-യെല്ലോ-അലേർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ 11 ജില്ലകളിൽ യെല്ലോ അലേർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.