ന്യൂഡൽഹി: ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്ക്പാർലമെന്റ് മന്ദിരത്തിലെ താഴത്തെ നിലയിലുള്ള നാലാം നമ്പർ മുറി ലഭിച്ചേക്കും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പയി 2004-ൽ എൻഡിഎ ചെയർപേഴ്സൺ ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന മുറിയാണിത്.
2004-ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ട് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയ ശേഷമാണ് വാജ്പയിക്ക് ഈ മുറി അനുവദിച്ചത്. എൻഡിഎ ഘടക കക്ഷിയായ ജെഡിയുവാണ് ഈം റൂംഅന്ന് വിട്ടുകൊടുത്തത്. പിന്നീട് എൽ.കെ.അദ്വാനി എൻഡിഎ ചെയർമാനായിരുന്നപ്പോൾ അദ്ദേഹത്തിനുംഈ മുറി ലഭിച്ചു.
ചൊവ്വാഴ്ച വാജ്പയിയുടേയും അദ്വാനിയുടേയും പേരെഴുതിയ ഫലകങ്ങൾ ഇവിടെ നിന്ന് നീക്കം ചെയ്തു. ജെ.പി.നഡ്ഡയ്ക്ക് ഈ മുറി നൽകാനുള്ള നടപടികൾക്ക് മുന്നോടിയാണ് ഇതെന്നാണ് റിപ്പോർട്ട്.