മുളങ്കുന്നത്തുകാവ്> തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 75 വിദ്യാര്‍ത്ഥികള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.രണ്ടു ബാച്ചിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിലെ 13 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് എല്ലാവര്ക്കും പരിശോധന നടത്തിയത്. തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയത്.
കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡ്യൂട്ടി ചെയ്തിരുന്നു.