കൊട്ടിയം-> ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ആദിച്ചനല്ലൂർ റെഡ് സ്റ്റാറിൽ സദാശിവൻ (102) നിര്യാതനായി.വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം.
ആദിച്ചനല്ലൂരിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു സദാശിവൻ.അയിത്തോച്ചാടന സമരത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച സമരത്തിൽ സ്വന്തം ചായക്കടയിൽ അടിച്ചമർത്തപ്പെട്ട വിഭാഗത്തെ ബെഞ്ചിൽ ഇരുത്തി പരസ്യമായി ഗ്ലാസിൽ ചായ കൊടുത്ത് പ്രമാണിമാരെ സദാശിവൻ വെല്ലുവിളിച്ചിരുന്നു.
ഇതേ തുടർന്ന് നിരവധി ആക്രമണങ്ങൾ നേരിട്ടു.ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളണ്ടിയർ ക്യാപ്റ്റനായിരുന്നു.















