ആലപ്പുഴ > പരീക്ഷജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്ത യുവതിക്കെതിരെ ആലപ്പുഴ ബാർ അസോസിയേഷൻ പൊലീസിൽ പരാതി നൽകി. കോൺഗ്രസ് അനുകൂല അഭിഭാഷക സസംഘടനാ നേതാവായ സിസി സേവ്യറിനെതിരെയാണ് പരാതി. ആൾമാറാട്ടം, വിശ്വാസ വഞ്ചന എന്നിവ ചൂണ്ടികാട്ടിയാണ് അസോസിയേഷൻ സെക്രട്ടറി അഡ്വ. അഭിലാഷ് നോർത്ത് പൊലീസിൽ പരാതി നൽകിയത്.
തിരുവനന്തപുരം ലോ കോളേജിലാണ് സിസി പഠിച്ചത്. പക്ഷേ പരീക്ഷ പാസായിരുന്നില്ല. ഇക്കാര്യം അറിയാവുന്നവർ അന്വേഷിച്ചപ്പോൾ പഠിച്ചത് ബംഗ്ലുവരുവിലാണെന്ന് മാറ്റി പറഞ്ഞു. ഇവർ നൽകിയ റോൾ നമ്പറിൽ ഈ പേരുകാരിയായ ആരും ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായി. തുടർന്ന് ഇവർക്ക് നോട്ടീസ് നൽകി. 24 മണിക്കൂറിനകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്തതിനെത്തുടർന്ന് ശനിയാഴ്ച അടിയന്തിര എക്സിക്യുട്ടീവ് കമ്മിറ്റി ചേർന്ന് ഇബാർ അസോസിയേഷനിൽ നിന്നു പുറത്താക്കി. പിന്നാലെ ഞായറാഴ്ച പൊലീസിലും പരാതി നൽകി.
ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സെസി ലൈബ്രററിയുടെ ചുമതല വഹിക്കുകയായിരുന്നു. ജില്ലയിലെ വിവിധ കോടതികളിൽ കേസ് നടത്തിയിട്ടുള്ള ഇവർ നിരവധി കമീഷനുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. ഇതെല്ലാം പുതിയ നീയമ പ്രശ്നങ്ങൾക്ക് കാരണമാകാം.