ടോക്യോ
ഒളിമ്പിക്സിനുള്ള ഇന്ത്യൻ ഷൂട്ടർമാർ ടോക്യോയിലെത്തി. പരിശീലന ക്യാമ്പിനുശേഷം ക്രൊയേഷ്യയിൽനിന്നാണ് വന്നത്. 15 അംഗ സംഘത്തിൽ ഏഴുപേർ വനിതകളാണ്. പുരുഷന്മാരിൽ ദിവ്യാൻഷ് സിങ് പൻവർ, സഞ്ജീവ് രജ്പുത്, ദീപക് കുമാർ, രാഹി സർണോബട്ട്, മനു ഭക്കർ, അപൂർവി ചന്ദേല എന്നിവരാണ് പ്രമുഖർ. കഴിഞ്ഞ നാല് ഒളിമ്പിക്സിൽ ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഷൂട്ടർമാർ നേടി. അമ്പെയ്ത്ത്, സെയ്ലിങ്, ഹോക്കി, ബാഡ്മിന്റൺ, നീന്തൽ ടീമുകളും ടോക്യോയിലെത്തി.
ഒളിമ്പിക്സിലെ ഇന്ത്യന്‍
വനിതകള്‍ക്ക് ആദരമായി സ്ത്രീശക്തി
ഒളിമ്പിക്സിലെ മെഡൽ ജേതാക്കളായ ഇന്ത്യയുടെ വനിതാതാരങ്ങൾക്ക് ആദരമായി വീഡിയോചിത്രം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം അസോസിയറ്റ് പ്രൊഫസർ എം സി വസിഷ്ഠാണ് വിദ്യാർഥികളുടെ സഹായത്തോടെ ചിത്രം നിർമിച്ചത്. സ്പോർട്സ് ദേശീയോദ്ഗ്രഥനത്തിന് എന്നതാണ് വീഡിയോ മുന്നോട്ടുവയ്ക്കുന്ന സന്ദേശം. ഇന്ത്യക്ക് ആദ്യത്തെ വ്യക്തിഗത സ്വർണമെഡൽ സമ്മാനിച്ച അഭിനവ് ബിന്ദ്രയ്ക്ക് ആദരമായി ഹീറോസ് ഓഫ് ബീജിങ് ഗാനവും തയ്യാറാക്കിയിട്ടുണ്ട്. വസിഷ്ഠിന്റെ വരികൾക്ക് സംഗീതം നൽകി ആലപിച്ചത് സായി ഗിരിധറാണ്. കോളേജിലെ പൂർവവിദ്യാർഥിനിയായ ശ്രീലേഖയും മകൻ ശിവതേജുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
സ്പോര്‍ട്സ് ഫോര്‍ ഓള് ഇന്ത്യന്‍
ഒളിമ്പിക്സ് ടീമിന്റെ ഔദ്യോഗികപങ്കാളി
ടോക്യോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ ഔദ്യോഗികപങ്കാളികളായി സ്പോർട്സ് ഫോർ ഓൾ (എസ്എഫ്എ) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് (ഐഒഎ) ഇക്കാര്യം അറിയിച്ചത്. 2022 കോമൺവെൽത്ത് ഗെയിംസ്, 2022 ഏഷ്യൻ ഗെയിംസ് എന്നിവയിലും ഇന്ത്യൻ ടീമിന് സ്പോർട്സ് ഫോർ ഓൾ പിന്തുണയുണ്ടാകും.