കോഴിക്കോട്> കൊടകര കള്ളപ്പണക്കേസില്‍ സര്‍ക്കാരും ബി ജെ പിയും ധാരണയുണ്ടാക്കിയെന്ന് പ്രതിപക്ഷനേതാവ് പ്രചരിപ്പിക്കുന്നത് വിഷയ ദാരിദ്യം കൊണ്ടാണെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍. കേസില്‍ 22 പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും അനീഷ് കുമാറിനെയും ഗണേനെയും മറ്റും ചോദ്യം ചെയ്തത് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്.
അത് അന്വേഷിക്കേണ്ടതും നടപടിയെടുക്കേണ്ടതും ഇ ഡിയാണ്. പൊലീസിന് പ്രാഥമിക തെളിവുകള്‍ ശേഖരിക്കാനേ പറ്റൂ. ഇത് മറച്ചുവച്ചുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം സഹതാപാര്‍ഹമാണെന്നും സലീം പറഞ്ഞു.