തിരുവനന്തപുരം> ബക്രീദ് പ്രമാണിച്ച് ട്രിപ്പിള്‍ ലോക്ഡൗണുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എ, ബി വിഭാഗത്തിലുള്ള സ്ഥലങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകളും
തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ തുറന്നു പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
ആരാധനാലയങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഒരു ഡോസ് വാക്സീന് എടുത്തവര്‍ക്കാണ് ആരാധനാലയങ്ങളില്‍ പ്രവേശനാനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ ,ബി വിഭാഗത്തില്‍ പെടുന്ന പ്രദേശത്ത് മറ്റ് കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പും ഒരു ഡോസ് വാക്സനെടുത്ത സ്റ്റാഫിനെ ഉള്‍പ്പെടുത്തി ഹെയര്‍സ്റ്റൈലിങ്ങിനായി തുറക്കാം. എ, ബി പ്രദേശത്ത് കര്‍ക്കശമായ നിന്ത്രണത്തിന് വിധേയമായി സിനിമ ഷൂട്ടിംഗ് അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സിനെടുത്തവര്‍ക്കായിരിക്കും ഇത്തരം എല്ലാ സ്ഥലങ്ങളിലും പ്രവേശനമുണ്ടായിരിക്കുകയെന്നും മുഖ്യമന്ത്രി അദ്ദേഹം വ്യക്തമാക്കി