ടോക്യോ > ടോക്യോ ഒളിംപിക്സ് ആരംഭിക്കാൻ ആറ് ദിവസം മാത്രം അവശേഷിക്കേ ഒളിംപിക് ഗ്രാമത്തിൽ കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ. പേരുവിവരങ്ങള് പുറത്തുവിട്ടിട്ടില്ല.
താരങ്ങളും ഒഫീഷ്യല്സും താമസിക്കുന്ന ഒളിംപിക് ഗ്രാമത്തിന് പുറത്ത് ഹോട്ടലിലാണ് രോഗം ബാധിച്ചയാളെ താമസിപ്പിച്ചിരിക്കുന്നത്.
ജപ്പാനിലെ ടോക്യോ നഗരത്തിൽ ജൂലൈ 23നാണ് ഒളിംപിക്സിന് ആരംഭിക്കുന്നത്. ടോക്യോയില് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് ഒളിംപിക്സ് നടത്തുന്നത്. ജൂലൈ 12 മുതല് ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കാണികള്ക്ക് പ്രവേശനമില്ലാതെയാണ് മത്സരങ്ങൾ നടത്തുക.















