ലണ്ടന്
ദീര്ഘകാല കോവിഡ് രോഗികളില്‍ കാണപ്പെടുന്ന ഇരുനൂറിലധികം ലക്ഷണം പ്രസിദ്ധപ്പെടുത്തി യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ശാസ്ത്രസംഘം. ലാന്സെറ്റ് ജേര്ണലിലെ ഇ ക്ലിനിക് മെഡിസിന് പ്രസിദ്ധീകരിച്ച പഠന റിപ്പോര്ട്ട് പ്രകാരം പത്ത് അവയവ വ്യവസ്ഥയെ ബാധിക്കുന്ന 203 ലക്ഷണം ഇത്തരക്കാരില് കാണുമെന്ന് വ്യക്തമാക്കുന്നു. 56 രാജ്യത്തുനിന്നുള്ള 3762 പേരിലാണ് പഠനം നടത്തിയത്.
ക്ഷീണം, തളര്ച്ച, മന്ദത, വിറയല്, മാനസികമോ ശാരീരികമോ ആയ അധ്വാനത്തിനുശേഷം മേല്പ്പറഞ്ഞ ലക്ഷണങ്ങള് കൂടുതലായി അനുഭവപ്പെടുക എന്നിവയാണ് ലോങ് കോവിഡ് അധവാ ദീര്ഘകാല കോവിഡിന്റെ സുപ്രധാന ലക്ഷണങ്ങള്. ഇതുകൂടാതെ, കാഴ്ച സംബന്ധമായ പ്രശ്നം, ചൊറിച്ചില്, ക്രമം തെറ്റിയ ആര്ത്തവം, ലൈംഗിക പ്രശ്നം, ഹൃദയമിടിപ്പ് കൂടുക, ഓര്മക്കുറവ്, കേള്വിക്കുറവ്, മൂത്രസംബന്ധമായ പ്രശ്നം, വയറിളക്കം എന്നീ ലക്ഷണവും സാധാരണയായി കാണപ്പെടുന്നു. രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യാവലിയുടെ അടിസ്ഥാനത്തില് ഓണ്ലൈനായാണ് സര്വേ നടത്തിയത്.