പറവൂര്‍ > ചാരായം വാറ്റുന്നതിനിടെ ആര്‍എസ്എസ് നേതാവും സുഹ്യത്തും പൊലീസ് പിടിയില്‍. ചേന്ദമംഗലം പഞ്ചായത്തിലെ ആര്‍എസ്എസിന്റേയും സേവാഭാരതിയുടേയും മുഖ്യ ചുമതലക്കാരനായ കിഴക്കുംപുറം ചേന്നോത്ത്പറമ്പില് രാജേഷ് (33), വട്ടപ്പിള്ളില്‍ സുജിത്ത് (40) എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്.
കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന രാജേഷിന്റെ വീടീനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍
നടത്തുന്ന മത്സ്യവളര്‍ത്തു കേന്ദ്രത്തിലാണ് വാറ്റിയിരുന്നത്. 50 ലിറ്റര്‍ കോട, വാറ്റ് ഉപകരണങ്ങള്‍, മുക്കാല്‍ ലിറ്റര്‍ ചാരായം എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എം കെ മുരളി, സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കോടതിയില്‍ ഹാജരാക്കി ഇരുവരേയും റിമാന്‍ഡ് ചെയ്തു.