എവിടെ കിട്ടും? എത്രയാണ് വില എന്നറിയാമോ?
അമേരിക്കയിലേ മാൻഹട്ടനിൽ പ്രവർത്തിക്കുന്ന സെറെൻഡിപിറ്റി 3 എന്ന് പേരുള്ള ഭക്ഷണശാലയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഫ്രഞ്ച് ഫ്രൈസ് നിർമ്മിച്ച് ഗിന്നസ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. ഈ മാസം മാസം പതിമൂന്നിന് അമേരിക്കയിൽ ആഘോഷിക്കുന്ന ഫ്രഞ്ച് ഫ്രൈസ് ദിനത്തിലാണ് സെറെൻഡിപിറ്റി 3 ഹോട്ടൽ ഈ നേട്ടത്തിന് അർഹത നേടിയത്. സെറെൻഡിപിറ്റി 3യുടെ ക്രിയേറ്റീവ് ഷെഫ് ജോ കാൽഡെറോൺ, കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഷെഫ് ഫ്രെഡ്രിക് ഷോൻ-കിവേർട്ട് എന്നിവരാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസിന് പിന്നിൽ. 200 യുഎസ് ഡോളർ വിലയുള്ള ഈ വിഭവത്തിൽ ഡോം പെരിഗൺ ഷാംപെയ്ൻ, ഫ്രാൻസിൽ നിന്നുള്ള ഗൂസ് കൊഴുപ്പ്, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനാഗർ എന്നിവ ചേർത്തിട്ടുണ്ട്.
ഗിന്നസ് വേൾഡ് റെക്കോർഡ് വിവരിക്കുന്നതനുസരിച്ച് ചിപ്പർബെക്ക് ഉരുളക്കിഴങ്ങ്, ഫ്രാൻസിൽ നിന്നുള്ള ശുദ്ധമായ ഗൂസ് കൊഴുപ്പ്, ഗ്വാറാൻഡെ ട്രഫിൽ സാൾട്ട്, ട്രഫിൽ ഓയിൽ, ക്രീറ്റ് സെനെസി പെക്കോറിനോ ടാർട്ടുഫെല്ലോ ചീസ്, ഇറ്റലിയിൽ നിന്നുള്ള കറുത്ത സമ്മർ ട്രൂഫുകൾ ഷാംപെയ്ൻ, ട്രഫിൽ ബട്ടർ, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനാഗിരി, ജേഴ്സി പശുക്കളിൽ നിന്നുള്ള ഓർഗാനിക് A2 100% ഗ്രാസ് ഫെഡ് ക്രീം എന്നിവ സെറെൻഡിപിറ്റി 3 ഹോട്ടലിന്റെ ഫ്രഞ്ച് ഫ്രൈസിലുണ്ട്. കഴിഞ്ഞില്ല, 3 മാസം പഴക്കമുള്ള ഗ്രുയേർ ട്രഫിൽഡ് സ്വിസ് റാക്കലെറ്റ്, 23 ക്യാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണത്തിന്റെ പൊടി എന്നിവ ചേർത്താണ് വിഭവം അലങ്കരിച്ചിരിക്കുന്നത്.
ഡോം പെരിഗൺ ഷാംപെയ്ൻ, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനാഗർ എന്നിവയിൽ ഉരുളക്കിഴങ്ങ് കുതിർത്താണ് വിഭവം തയ്യാറാക്കുന്നത്. ഇത് ഫ്രഞ്ച് ഫ്രൈസിന് മധുരവും അസിഡിറ്റിയും നൽകുന്നു.