കോട്ടക്കല്‍> വിവാഹദിനത്തില്‍ വരനൊപ്പം വധുവിന്റെ വീട്ടിലേക്കുവന്ന കൂട്ടുകാര്‍ക്ക് പെട്രോള്‍ സമ്മാനിച്ച് വരനും വധുവിന്റെ വീട്ടുകാരും. കോട്ടക്കല്‍ ഈസ്റ്റ് വില്ലൂര്‍ സ്വദേശി ഊരങ്ങാടന് വീട്ടില്‍ മുഹമ്മദ് ഷഫീഖും കുന്നുംപുറം ചെരിപ്പടിമല സ്വദേശിനി ചെറുവില്‍ വീട്ടില്‍ ജാസ്മിനും തമ്മിലുള്ള വിവാഹവേളയിലാണ് വരന്റെ കൂട്ടുകാര്‍ക്ക് വ്യത്യസ്തമായ സ്വീകരണം നല്കപ്പെട്ടത്. 10 ലിറ്റര്‍ പെട്രോളാണ് സമ്മാനിച്ചത്.
പെട്രോള്‍ ലിറ്ററിന് 102 രൂപ 41 പൈസ വിലയുള്ളതില്‍ പ്രതിഷേധിക്കുകയും കൂട്ടുകാര്‍ക്ക് വേറിട്ട സമ്മാനം നല്‍കുക എന്നതുമായിരുന്നു ഉദ്ദേശമെന്ന് വരന് പറഞ്ഞു.ഇന്ത്യയില്‍ നിന്ന് വിതരണം ചെയ്യപ്പെടുന്ന പെട്രോള്‍ വില്‍പ്പന നടത്തുന്ന നേപ്പാള്‍ പോലുള്ള അയല്‍ രാജ്യങ്ങളില്‍പോലും ഇന്ത്യയിലുള്ളത് പോലെ നൂറ് കടന്ന റീട്ടെയില്‍ വിലയില്ലെന്നും വരന് ഷഫീക് പറഞ്ഞു