വിദഗ്ദരുമായി തീരുമാനിച്ച് അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിക്കണം. കൊവിഡുമായി ബന്ധപ്പെട്ട് പാക്കേജ് പ്രഖ്യാപിക്കണം. വായ്പാ റിക്കവറി നിർത്തി വെക്കാൻ ബാങ്കുകളുടെ യോഗം വിളിക്കാൻ തയ്യാറാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
നിലവിൽ ആശാസ്ത്രീയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ മേഖലകളും തകർന്നു. കൊവിഡ് ശക്തമായിട്ടും ബാങ്കുകളുടെ യോഗം വിളിക്കാനോ മൊറട്ടോറിയം പ്രഖ്യാപിക്കാനോ തയ്യാറായിട്ടില്ല.
പണം തിരികെ അടയ്ക്കാത്തതിന് സഹകരണ ബാങ്കുകൾ അടക്കം റിക്കവറി നോട്ടീസ് പതിപ്പിക്കുകയാണ്. വട്ടിപ്പലിശക്കാർ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണ്. ഇതൊന്നും സർക്കാർ കാണുന്നില്ലേ എന്നും സതീശൻ ചോദിച്ചു. തെരഞ്ഞെടുപ്പിന് ശേഷം പാവപ്പെട്ടവരുടെ കാര്യം സർക്കാർ അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.