Also Read :
ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അപ്പീൽ പിൻവലിച്ചാൽ കേസിലെ പ്രതികളും അപ്പീൽ പിൻവലിച്ചാൽ കേസിലെ പ്രതികളും അപ്പീൽ പിൻവലിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. പ്രതികൂല പരാമര്‍ശം ഉണ്ടായാൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവര്‍ വിചാരണ നേരിടേണ്ടിവരും. രാവിലെ 11 മണിയോടെ സുപ്രീം കോടതിയിലെത്തും.
സര്‍ക്കാർ വാദം തുടരുമെന്നും കോടതിക്ക് തൃപ്തികരമല്ലെങ്കിൽ അപ്പീൽ പിൻവലിക്കുമെന്നാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ട്. അപ്പീൽ പിൻവലിക്കുകയാണെങ്കിൽ പ്രതികള്‍ക്ക് വിചാരണ കോടതിയിൽ വിചാരണ നേരിടേണ്ടി വരും.
Also Read :
2015ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുഡിഎഫ് ഭരണകാലത്ത്, ബാർകോഴ വിവാദം ഉണ്ടായിരുന്ന സമയത്താണ് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് തടസ്സപ്പെടുത്തി കയ്യാങ്കളിയുണ്ടായത്.