കടകർ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ കളക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വ്യാഴാഴ്ച കടകൾ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മറിച്ചെന്തെങ്കിലും തീരുമാനം വരാൻ കാത്തിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും നാളെ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. ഇത് തടയാൻ ശ്രമിച്ചാൽ അത് നേരിടുമെന്നും സമിതി നിലപാടെടുത്തു.
പെരുന്നാൾ ദിവസം വരെ 24 മണിക്കൂര്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാൻ അനുവദിക്കണമെന്നും മറ്റുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും വ്യാപാരികള്‍ മുന്നോട്ട് വച്ച ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാൻ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവൻ പറഞ്ഞു.