കൊച്ചി: കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ് മനസ്സിലാക്കി കളിച്ചാൽ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കട തുറക്കാനാകാതെ വ്യാപാരികൾ വൻ കടക്കെണിയിലേക്കാണ് പോകുന്നതെന്നും സാമൂഹ്യ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോണുകൾ എടുത്തവർക്കെല്ലാം റിക്കവറി നോട്ടീസുകൾ ലഭിക്കുകയാണെന്നും കട തുറക്കാനാകാതെ എങ്ങനെ തിരിച്ചടവ് പറ്റുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തിരഞ്ഞെടുപ്പിന് മുൻപുള്ള ലോക്ഡൗൺ സമയത്ത് മോറട്ടോറിയം ഉൾപ്പടെ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നെന്നും എന്നാൽ ഇത്തവണ അതൊന്നും കാണുന്നില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുകയാണോ. ഇത് കേരളമാണെന്ന് മറക്കരുത്.ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വി.ഡി സതീശൻ വ്യക്തമാക്കി.
Content Highlight: Opposition leader VD Satheesan against CM Pinarayi Vijayan