കുഴൽപ്പക്കേസിലെ പ്രതികളായ ധര്‍മരാജൻ, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരിൽ നിന്ന് കെ സുരേന്ദ്രനെതിരെ പോലീസിന് നിര്‍ണായക മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിൽ പ്രത്യേക അന്വേഷണ സംഘം ഇതുവരെ പതിനഞ്ചോളം ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, കുഴൽപ്പണമെന്നു കണ്ടെത്തി പോലീസ് പിടിച്ചെടുത്ത തുക വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതി ധര്‍മരാജൻ നല്‍കിയ ഹര്‍ജിയും ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ട്.
Also Read:
ഏപ്രിൽ മൂന്നിനാണ് കര്‍ണാടകയിൽ നിന്നെത്തിയ കാറിൽ നിന്ന് കൊടകരയിൽ വെച്ച് വൻതുക കവര്‍ന്നത്. ഇതു സംബന്ധിച്ച് കാര്‍ ഡ്രൈവര്‍ ഷംജീര്‍ 25 ലക്ഷം രൂപ കവര്‍ന്നെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നല്‍കുകയായിരുന്നു. എന്നാൽ കാറിലുണ്ടായിരുന്നത് കുഴൽപ്പണമാണെന്ന് കണ്ടെത്തിയ പോലീസ് പറയുന്നത് മൂന്നരക്കോടിയോളം രൂപ കൊണ്ടുവന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണെന്നാണ്. പണം കൊണ്ടുവരുന്ന വിവരം അറിയാവുന്ന മറ്റൊരു സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Also Read:
കേസുമായി ബന്ധപ്പെട്ട് ഒന്നരക്കോടി രൂപയും കുഴൽപ്പണം ഉപയോഗിച്ചു വാങ്ങിയ 347 ഗ്രാം സ്വര്‍ണവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ച നടന്ന ഉടൻ പ്രതികള്‍ കെ സുരേന്ദ്രനെ ബന്ധപ്പെടാൻ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യുന്നത്.