Also Read :
കാസര്‍കോട് തലപ്പാടി അതിര്‍ത്തിക്ക് പുറമേ മംഗളൂരുവിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളില്‍ അടക്കമാണ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വരുന്ന കുറച്ച് ദിവസത്തേക്ക് രാത്രികാല യാത്ര തലപ്പാടി അതിര്‍ത്തി വഴി ആക്കുന്നതാണ് കൂടുതൽ സൗകര്യപ്രദമെന്ന് മംഗളൂരു ഡിസിപിയെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിൽ ദേശീയപാത 66ലെ തലപ്പാടിയിലാണ് പ്രധാന ചെക്ക്പോസ്റ്റുള്ളത്. ഇതിന് പുറമെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ മംഗളൂരു സെന്‍ട്രൽ, ജംഗ്ഷൻ എന്നിവിടങ്ങളിലും കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ അഞ്ച് ഇടറോഡുകളായ തൗഡുഗോളി, നെറ്റിണപദവ്, നര്യക്രോസ്, നന്ദാരപടുപ്പ, മുടുഗര കട്ട എന്നിവിടങ്ങളിലാണ് ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പുതിയ ചെക്ക് പോസ്റ്റിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് ഷിഫ്റ്റുകളിലായി പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. കേരളത്തിൽ നിന്നും എത്തുന്നവര്‍ക്ക്കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ മംഗളൂരു ആരോഗ്യവകുപ്പ് ഈ ചെക്ക്പോസ്റ്റുകള്‍ സൗജന്യമായി പരിശോധന നടത്തുമെന്നും മാധ്യമറിപ്പോര്‍ട്ടിൽ പറയുന്നു.
Also Read :
കേരളത്തിൽ നിന്നും മംഗളൂരുവിലേക്കുള്ള പ്രതിദിന യാത്രക്കാര്‍ക്ക് 15 ദിവസത്തിലൊരിക്കൽ ആര്‍ടിപിസിആർ സര്‍ട്ടിഫിക്കറ്റ്, മറ്റ് യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആർ സര്‍ട്ടിഫിക്കറ്റോ കൊവിഡ് ഒന്നാം ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഇപ്പോള്‍ നിര്‍ബന്ധമാണ്.