തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കും. നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് ഉപവാസം.
Also Read :
കേരള ഗാന്ധി സമാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളുടെ സംയുക്ത സംരംഭമാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയുടെ വീട്ടിൽ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.
വൈകിട്ട് 4.30ന് മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ പ്രാര്‍ത്ഥന യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് ആറ് മണിക്ക് ഉപവാസം അവസാനിപ്പിക്കും.
Also Read :
കേരള ചരിത്രത്തിൽ ആദ്യമായാണ് ഗവര്‍ണര്‍ ഉപവാസം അനുഷ്ഠിക്കുന്നത്. ഇതിന് പുറമെ, സംസ്ഥാന വ്യാപകമായി ഗാന്ധിയൻ സംഘടനകൾ ജില്ലകൾതോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ നടത്തും.