തിരുവനന്തപുരം: കേരളത്തിൽ സംസ്ഥാനത്ത് ലോക് ഡോൺ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. കടകളുടെ പ്രവൃത്തി സമയം നീട്ടി. രാത്രി എട്ട് മണിവരെ കടകള്‍ തുറക്കാം. ടിപിആര്‍ കുറഞ്ഞ മേഖലകളിലാണ് ഇളവുകള്‍.
ബാങ്കുകളിൽ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് അനുമതി നൽകിയിട്ടുണ്ട്.
ഡി കാറ്റഗറി ഒഴികെയുള്ള മേഖലകളിൽ സമയം നീട്ടി. ഈ പ്രദേശങ്ങളില്‍ ഏഴ് മണി വരെ കടകള്‍ തുറക്കാം. ടിപിആര്‍ 15 മുകളിലുള്ളതാണ് ഡി വിഭാഗമായി കണക്കുന്നത്.
ഒന്നിടവിട്ട ദിവസങ്ങളില്‍ ഇളവുകള്‍. ശനിയും ഞായറുമുള്ള വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരും. ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് ചര്‍ച്ച ചെയ്യാൻ ദേവശ്വം മന്ത്രി ഇന്ന് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.