കോഴിക്കോട്> ബംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു.കോവിഡ് നിയന്ത്രണത്തിൽ ഇളവുവന്ന സാഹചര്യത്തിലാണിത്. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു ആദ്യ സർവീസ്. കോഴിക്കോട്ടുനിന്ന് നാല് സർവീസാണുള്ളത്. രാവിലെ ഏഴിനും 10നും പകൽ ഒന്നരക്കും രാത്രി ഏഴിനും. വരുംദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സർവീസ് വർധിപ്പിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ തമിഴ്നാട് ബസോടിക്കാൻ അനുമതി നൽകിയിട്ടില്ല. അതിനാൽ താമരശേരി, കൽപ്പറ്റ, ബത്തേരി, ഗുണ്ടൽപ്പേട്ട വഴിയായിരുന്നു ആദ്യ സർവീസ്.
ആദ്യ ദിവസം റിസർവേഷൻ പൂർണമായി. യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാ ഫലമോ കോവിഡ് പ്രതിരോധ വാക്സിൻ ഒരു ഡോസ് എടുത്ത സർട്ടിഫിക്കറ്റോ കരുതണം. ദിവസവും യാത്രചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധന നടത്തണം. ടിക്കറ്റ് www.online.kerala.com എന്ന വെബസൈറ്റിലൂടെയും ‘എന്റെ കെഎസ്ആർടിസി’ എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക്ചെയ്യാം.