കൊച്ചി > കരിപ്പൂർ സ്വർണക്കടത്ത് കേസിലെ കുറ്റരോപിതനായ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യയലിന് തിങ്കളാഴ്ചയും ഹാജരായില്ല. തിങ്കളാഴ്ച കംസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് കംസ്റ്റംസ് ഷാഫിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇയാൾ ചൊവ്വാഴ്ച ഹാജരാകുമെന്നറിയുന്നു. കേസിലെ മുഖ്യപ്രതി മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖ് കംസ്റ്റംസിന്റെ ഒത്താശയോടെ കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യം നേടിയിരുന്നു.